ന്യൂനമര്‍ദ്ദപാത്തി: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Update: 2022-04-23 01:35 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. വടക്കന്‍ കര്‍ണാടക തീരം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.

Tags: