ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. തന്ത്രപ്രധാന മേഖലയില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് കാറുകളുടെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
ഡല്‍ഹി പോലിസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
ബീറ്റിങ് റിട്രീറ്റ് സെറിമണിക്ക് വേണ്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കേണ്ട വിജയ് ചൗക്കില്‍ നിന്നും രണ്ടു കിലോമീറ്ററില്‍ കുറച്ചു ദൂരത്തിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പോലിസ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. അഗ്‌നിശമന സേനാവിഭാഗത്തിന്റെ യൂണിറ്റുകളും സ്‌ഫോടനസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.