നീരവ് മോദിക്കെതിരേ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

Update: 2019-03-18 16:04 GMT

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിനെ തുടര്‍ന്നു രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരേ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. നീരവ് മോദിയെ വിട്ടുതരണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഇതോടെ നീരവിന്റ അറസ്റ്റ് ഏതു സമയവും ഉണ്ടായേക്കും. 14000 കോടിയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട മോദി ലണ്ടനില്‍ വജ്രവ്യാപാരം ആരംഭിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നീരവ് മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു 2018 ആഗസ്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്. 

Tags: