ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹരജി തള്ളി; മുഖ്യമന്ത്രിക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

Update: 2023-11-13 10:04 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നു കാണിച്ച് നല്‍കിയ ഹരജികള്‍ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹരജി ആദ്യം തന്നെ തള്ളിയതിനു പിന്നാലെയാണ് പ്രധാന ഹരജിയും ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളിയത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനും പരാതിക്കാരനുമായ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായ പ്രധാന ഹര്‍ജിയും ലോകായുക്ത തള്ളിയത്.

    ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ ഭിന്നവിധിയാണ് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഫുള്‍ബെഞ്ച് ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും വിധി ഏറെ ആശ്വാസമാമാണ്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.

Tags:    

Similar News