ലോക്ക് ഡൗണ്‍ ലംഘനം; കണ്ണൂരില്‍ 69 പേര്‍ അറസ്റ്റില്‍

Update: 2020-03-25 09:38 GMT

കണ്ണൂര്‍: പത്തിലേറെ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 69 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി ഓടിയ 39 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കി. കോന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തി. പലയിടത്തും ഇന്നും നിരവധി പേര്‍ അത്യാവശ്യകാര്യത്തിനല്ലാതെ റോഡിലിറങ്ങുന്നതിനാല്‍ പോലിസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.


Tags: