ചെന്നൈയില്‍ പാളം തെറ്റിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി

Update: 2022-04-24 14:40 GMT

ചെന്നൈ: ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകീട്ട് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. താംബരത്തിനുനിന്ന് ബീച്ച് സ്റ്റേഷനിലേക്കു വന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടകാരണം. സംഭവത്തില്‍ ലോക്കോ പൈലറ്റിനു പരിക്കേറ്റു. ഞായറാഴ്ചയായതിനാല്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വന്‍ദുരന്തമൊഴിവായി.

അറ്റകുറ്റപ്പണികള്‍ നടക്കുന്ന യാര്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് സബര്‍ബന്‍ ട്രെയിന്‍ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ചെന്നൈയ്ക്കും താമ്പരത്തിനും ഇടയിലെ സബര്‍ബണ്‍ സര്‍വീസ് തടസ്സപ്പെട്ടു. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവാന്‍ പതിവായി നിരവധി യാത്രക്കാരാണ് ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: