യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആഭ്യന്തര മന്ത്രിയുള്‍പ്പെടെ 18 പേര്‍ മരിച്ചു

Update: 2023-01-18 10:36 GMT

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നഴ്‌സറിക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും സഹമന്ത്രി യെവ്‌ഗെനി എനിനുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആന്തരമന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി യൂറി ലുബ്‌കോവിച്ചും ദുരന്തത്തില്‍ മരണപ്പെട്ടിട്ടുണ്ട്. യുക്രെനിയന്‍ എമര്‍ജന്‍സി സര്‍വീസിന്റഅപകടത്തില്‍പെട്ടത്.

ബ്രോവറിയിലെ ഒരു നഴ്‌സറിക്ക് സമീപം ഒരു കിന്റര്‍ ഗാര്‍ട്ടനിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. നഴ്‌സറിയിലുണ്ടായിരുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്. 15 കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുള്‍പ്പെടെ എട്ടുപേരാണ് കോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. ബ്രോവറിയിലെ ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് കീവിന്റെ റീജ്യനല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഒലെക്‌സി കുലേബ ടെലിഗ്രാമില്‍ പറഞ്ഞു.കിന്റര്‍ഗാര്‍ട്ടനില്‍ നിന്നുള്ള കുട്ടികള്‍ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ്. ദുരന്തത്തിന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News