ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

Update: 2021-01-13 16:57 GMT

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ലൈഫ് മിഷനു വേണ്ടി നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനാക്കുറ്റം തുടങ്ങിയവ പ്രകാരം സിബിഐ കേസെടുത്തത്.

Life Mission: Government in Supreme Court against CBI probe


Tags:    

Similar News