പുതിയ തലമുറയും സ്ത്രീകളും വരട്ടെയെന്ന് ശ്വേതാ മേനോന്‍

Update: 2024-08-27 12:22 GMT

കൊച്ചി: 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി ശ്വേതാ മേനോന്‍. എക്‌സിക്യൂട്ടീവിലേക്ക് പുതിയ തലമുറയും സ്ത്രീകളും നല്ല ആളുകളും വരട്ടെയെന്ന് അവര്‍ പറഞ്ഞു. പൃഥ്വിരാജ് നിലപാടുള്ള വ്യക്തിയാണ്. വെറുതെ സംസാരിക്കുന്നയാളല്ല. അമ്മയില്‍നിന്ന് മാറിനിന്നിട്ട് കാര്യമില്ല. നടിമാരായ രേവതി, പത്മപ്രിയ ഉള്‍പ്പെടെയുള്ളവര്‍ മാറി നിന്നിട്ട് കാര്യമില്ല. പോയവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. തറവാടിന്റെ വാതില്‍ അവര്‍ക്കായി തുറന്നിരിക്കുകയാണെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച വിഷയത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ശ്വേതാ മേനോന്‍ വിസമ്മതിച്ചു.

Tags: