ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പുറത്തുനിന്നുള്ള ഇടപെടലിന് സാധ്യതയെന്ന് പ്രസിഡന്റ്

റോക്കറ്റോ ബോംബോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആകാം സ്‌ഫോടനത്തിന് കാരണമെന്ന് പ്രസിഡന്റ് മിച്ചല്‍ ഔണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2020-08-07 15:54 GMT

ബെയ്‌റൂത്ത്: ബെയ്‌റൂത്തിലെ തുറമുഖ വെയര്‍ഹൗസ് സ്‌ഫോടനത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്നത് അന്വേഷിക്കുമെന്ന് ലബനന്‍ പ്രസിഡന്റ്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുനിന്നുള്ള ഇടപെടലിന് സാധ്യതയുണ്ട്. റോക്കറ്റോ ബോംബോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആകാം സ്‌ഫോടനത്തിന് കാരണമെന്ന് പ്രസിഡന്റ് മിച്ചല്‍ ഔണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌ഫോടനത്തെ സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വീര്യമുള്ള സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി, അപകടമാണോ അതോ അശ്രദ്ധയാണോ അപകട കാരണം, അപകടത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ സ്വാധീനമുണ്ടോ തുടങ്ങിയ മൂന്ന് കാര്യങ്ങളാണ് അന്വേഷിക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ലെബനനെ ഞെട്ടിച്ച് ബെയ്‌റൂത്ത് തുറമുഖത്തിലെ കൂറ്റന്‍ വെയര്‍ഹൗസില്‍ സ്‌ഫോടനമുണ്ടായത്. നൂറുകണക്കിന് ആളുകളാണ് അപകടത്തില്‍ മരിച്ചത്. വെയര്‍ഹൗസില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar News