എന്‍എസ്എസിനെതിരേ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി

Update: 2019-10-18 08:47 GMT

തിരുവനന്തപുരം: എന്‍എസ്എസിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതസാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കാന്‍ കാരണമാവും. സമുദായ സംഘടനയെന്നു പറഞ്ഞ് ആപല്‍ക്കരമായ നിലയാണ് ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. അവരുടെ നിലപാട് തുറന്നുകാട്ടുന്ന വിധത്തില്‍ അതത് സമുദായത്തില്‍ പെട്ടവരെ തന്നെ ഇക്കാര്യം ബോധ്യപ്പെടുത്തും. എന്‍എസ്എസിനെ വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍എസ്എസ് തന്നെയാണ് സമുദായം പറഞ്ഞ് വോട്ടുപിടിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് കരയോഗങ്ങളില്‍ പാസ്സാക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ എതിര്‍പ്പുണ്ടാവുന്നുണ്ട്. കരയോഗത്തിനുള്ളില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും സിപിഎമ്മുകാരുമുണ്ടാവും. സമുദായ സംഘടനകള്‍ ആഹ്വാനം ചെയ്താലും സമുദായത്തിലെ പാര്‍ട്ടി അംഗങ്ങള്‍ അതാത് പാര്‍ട്ടികള്‍ക്ക് തന്നെ വോട്ടുചെയ്യുമെന്നും കോടിയേരി പറഞ്ഞു.




Tags:    

Similar News