മജിസ്‌ട്രേറ്റിനെതിരേ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകരുടെ പ്രതിഷേധം

Update: 2023-11-20 13:32 GMT

പരപ്പനങ്ങാടി: മജിസ്‌ട്രേറ്റിനെതിരേ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകരുടെ പ്രതിഷേധം. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം യുവ അഭിഭാഷകനോട് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് തിരൂര്‍ താല്‍ക്കാലിക മജിസ്‌ട്രേറ്റ് ലെനിന്‍ദാസിനെതിരേ പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് വനജ വള്ളിയില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി വി ഹാരിഫ്, ടി കുഞ്ഞഹമ്മദ്, ഒ മോഹന്‍ദാസ്, പി ദാവൂദ്, കെ ടി ബാലകൃഷ്ണന്‍, കെ കെ സുനില്‍ കുമാര്‍, കെ പി സൈതലവി, സി പി മുസ്തഫ, ഒ കൃപാലിനി, ഖജാഞ്ചി പി വി റാഷിദ് സംസാരിച്ചു.

    നിരന്തരമായി കോടതിയില്‍ അഭിഭാഷകരെ ആക്ഷേപിക്കുകയും കഴിഞ്ഞ ദിവസം കേസ് ആവശ്യത്തിന് കോടതിയിലെത്തിയ അഭിഭാഷകനെ പോലിസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത തിരുര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ താല്‍ക്കാലിക മജിസ്‌ട്രേറ്റ് ചുമതലയുള്ള ലെനിന്‍ദാസിനെതിരേ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് തിരുര്‍ യൂനിറ്റും ആവശ്യപ്പെട്ടു. കോടതി നടപടികള്‍ ബഹിഷ്‌കരിച്ച അഭിഭാഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോടതി പരിസരത്ത് ഐഎഎല്‍ പ്രവര്‍ത്തകര്‍ അനുഭാവ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രെട്ടറി അഡ്വ. കെ സി അന്‍സാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. ദിനേശ് പൂക്കയില്‍, അഡ്വ. പി പ്രവീണ്‍ സംസാരിച്ചു. അഡ്വ. ഹംസ കല്ലെരിക്കാട്ടില്‍, അഡ്വ. പി ശ്രീഹരി, അഡ്വ. സൈഫുദ്ധീന്‍, അഡ്വ. റഷാദ് നേതൃത്വം നല്‍കി.