ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2020-12-04 01:01 GMT

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കുകയും ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നുമുള്ള കേരള ഹൈക്കോടതി വിധിക്കെതിരേയാണ് ഹരജി നല്‍കിയത്. കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സിബിഐയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് സിബിഐ കോടതിക്കു നല്‍കിയിട്ടുണ്ട്.

Lavolin case: Petition against High Court verdict in Supreme Court today

Tags:    

Similar News