ലഖിംപൂര്‍ സംഘര്‍ഷം: കേന്ദ്രമന്ത്രിക്കെതിരേ കേസെടുത്തു

അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരേയും കൊലക്കുറ്റം ചുമത്തിയിരുന്നു.

Update: 2021-10-05 02:50 GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരേയും പോലിസ് കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരേയും കൊലക്കുറ്റം ചുമത്തിയിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരേ കൊലപാതക കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.


അതേസമയം, ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷങ്ങളില്‍ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തര്‍പ്രദേശ് പോലിസ് പറഞ്ഞു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലിസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു.

അതേസമയം, കര്‍ഷകര്‍ക്കിടയിലേക്ക് മനപ്പൂര്‍വ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


Tags: