ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ നയതന്ത്ര നീക്കവുമായി കുവൈത്ത്

Update: 2022-06-02 18:43 GMT

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമങ്ങളുമായി കുവൈത്ത്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ഗോതമ്പിന്റെ കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുവൈത്തിലെ പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തും ഇന്ത്യയും തമ്മില്‍ ചരിത്രപരമായിത്തന്നെയുള്ള വാണിജ്യ ബന്ധം മുന്‍നിര്‍ത്തി കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യമായിരിക്കും വാണിജ്യ മന്ത്രി ഉന്നയിക്കുകയെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.

Tags:    

Similar News