കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് 15 ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ മന്ത്രാലയം

Update: 2026-03-28 16:12 GMT

കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് 15 ഡ്രോണുകള്‍ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ വിമാനത്താവളത്തില്‍ തീപിടിത്തമുണ്ടായതായും മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ഉണ്ടായ തീപിടുത്തം അണച്ചതായി സൈന്യം പറയുന്നു.

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെ ഇറാനും തിരിച്ചടി ശക്തമാക്കി. യുഎസിന് സൈനിക ക്യാംപുകള്‍ അനുവദിച്ച രാജ്യങ്ങളുടെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇറാന്റെ ഡ്രോണുകള്‍ എത്തി. വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍ അറിയിച്ചു.

Tags: