നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് പാര്‍സല്‍ കമ്പനികള്‍ ഉറപ്പാക്കണമെന്ന് കുവൈത്ത് കസ്റ്റംസ്

മയക്കുമരുന്നും വ്യാജ ഉല്‍പന്നങ്ങളും കാര്‍ഗോ വരുന്ന സംഭവം നിരവധി

Update: 2022-03-25 17:12 GMT

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അയക്കുന്ന പാര്‍സലുകളില്‍ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എയര്‍ കാര്‍ഗോ ആയും ഷിപ്പിങ് കാര്‍ഗോ ആയും മയക്കുമരുന്നും പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങളും അയക്കപ്പെടുന്ന സംഭവം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ കമ്പനികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. സംശയാസ്പദമായ സാധനങ്ങള്‍ കണ്ടെത്തിയാല്‍ കസ്റ്റംസിനെ അറിയിക്കണം. വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: