ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു കുവൈത്തില്‍ വിലക്ക്
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ തിരിച്ചയച്ചു
കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തു. ഇന്ത്യയ്ക്കു പുറമെ ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലെബനന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വിസാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ആരോഗ്യ വകുപ്പ് ശുപാര്‍ശ പ്രകാരം വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
ഇതോടെ, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പോവേണ്ട യാത്രക്കാര്‍ പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ തിരിച്ചയച്ചു. പലരും വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രാവിലക്ക് അറിയുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക നഷ്ടപ്പെടാത്ത വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താമെന്ന് വിമാനകമ്പനികള്‍ അറിയിച്ചുണ്ട്.