തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി.

Update: 2019-08-27 12:18 GMT

തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളജില്‍ വീണ്ടും എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ഇന്നലെ നടന്ന സംഘര്‍ഷത്തിന് തുടര്‍ച്ചയായാണ് ഇന്ന് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                            തേജസ് ന്യൂസ് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഡിപ്പാര്‍ട്ട്‌മെന്റ് യോഗം നടക്കുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകരെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ നിഖില്‍, അര്‍ജുന്‍ ബാബു എന്നിവരെ മ്യൂസിയം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചാണ് ജിഷ്ണുവിനെ അര്‍ജുന്‍ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിണ്ട്.

കോളജില്‍ പോലിസ് നടത്തിയ പരിശോധനയില്‍ കാംപസിനകത്ത് നിര്‍ത്തിയിട്ട നിലയില്‍ മാരുതി ആള്‍ട്ടോ കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് ഹോക്കി സ്റ്റിക്കുകയും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കാറുള്‍പ്പടെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News