കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2019-07-22 07:43 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസും പ്രവര്‍ത്തകരും തമ്മില്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പോലിസ് ജീപ്പ് അടിച്ചു തകര്‍ത്തു. പോലിസിനു നേരെ കല്ലേറു ശക്തമായതോടെ സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

സംഘര്‍ഷത്തെ തുടര്‍ന്നു കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റു. ഇതിനിടെ കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡും പതിച്ചതിനെ തുടര്‍ന്ന് സമര പന്തലിലുണ്ടായിരുന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ശാരീരികാസ്വാസ്ഥ്യമുണ്ടായി.

Tags: