കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ്യു ആഹ്വാനം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടയുള്ള നേതാക്കളെ മര്‍ദിച്ച എസ് എഫ് ഐ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു കൊല്ലം ജില്ലാ കമ്മിറ്റി പോലിസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.