ശബരിമല യുവതി പ്രവേശനം: സംഘപരിവാര ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ടത് 99 ബസുകള്‍; നഷ്ടം 3.35 കോടിയെന്നും കെഎസ്ആര്‍ടസി ഹൈക്കോടതിയില്‍
ആക്രമണത്തിലൂടെയുണ്ടാകുന്ന നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരില്‍ നിന്നും ഈടാക്കാന്‍ ക്ലെയിം കമ്മീഷന്‍ രൂപീകരിക്കണം. സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തിവേണം ക്ലെയിം കമ്മീഷന്‍ രൂപീകരിക്കാന്‍. ഹര്‍ത്താലില്‍ തകര്‍ന്ന ബസുകള്‍ അറ്റകുറ്റപ്പണി നടത്തി വീണ്ടും നിരത്തിലിറക്കാനുണ്ടായ കാലതാമസം മൂലം നഷ്ടം കുടി.പൊതു ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയപെട്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി.
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ 99 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെട്ടുവെന്നും ഇതിലൂടെ 3.35 കോടിയുടെ നഷ്ടമുണ്ടായെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.കെഎസ്ആര്‍ടിസിക്കുണ്ടായ നാശ നഷ്ടം കണക്കാക്കാനും ഈ നഷ്ടം ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഈടാക്കാനുമായി ക്ലെയിം കമ്മീഷന്‍ രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിലെ ഹര്‍ത്താലിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശുര്‍ സ്വദേശി ടി എന്‍ മുകുന്ദന്‍ നല്‍കിയ ഹരജിയിലാണ് കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം.സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തിവേണം ക്ലെയിം കമ്മീഷന്‍ രൂപീകരിക്കാന്‍.കെഎസ്ആര്‍ടിസിക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ സംഭവിക്കുന്ന നാശത്തിനുള്ള നഷ്ടപരിഹാം ഈടാക്കാന്‍ ക്ലെയിം കമ്മീഷനാണ് ഉചിതം. നഷ്ടം തിട്ടപ്പെടുത്തി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നു തന്നെ ഈടാക്കുകയെന്നതാണ് നിയമ പരമായ മാര്‍ഗമെന്നും സത്യാവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു.
ശബരിമലയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലിലുണ്ടായ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിയുടെ 99 ബസുകളാണ് തകര്‍ന്നതെന്നും സത്യവാങ്മുലത്തില്‍ കെആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുവഴി 3.35 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. തകര്‍ന്ന ബസുകള്‍ അറ്റകുറ്റപ്പണി നടത്തി വീണ്ടും നിരത്തിലിറക്കാനുണ്ടായ കാലതാമസം മൂലം നഷ്ടം കുടിയെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.പൊതു ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയപെട്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ കെഎസ്ആര്‍ടിസിക്കു നേരെ വ്യാപകമായി ആക്രമണം നടത്തുകയും വന്‍തോതില്‍ നഷ്ടം സംഭവിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെ ക്ലെയിം കമ്മീഷന്‍ രൂപീകരണമെന്ന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി മുന്നോട്ടു വന്നിരിക്കുന്നതെന്നാണ് വിവരം.
