പ്രശാന്ത് ഭൂഷണ് പിന്തുണയുമായി കപില്‍ സിബല്‍

ഭരണഘടന സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ പരസ്യമായി കോടതിയലക്ഷ്യം കാട്ടുമ്പോള്‍ കോടതികള്‍ നിസ്സഹായരായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കപില്‍ സിബല്‍ ചോദിച്ചു.

Update: 2020-08-22 19:41 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കുറ്റം നേരിടുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി മുന്‍കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ കപില്‍ സിബല്‍. സുപ്രീംകോടതിയുടെ നടപടിയെ കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിച്ചു.

കൂടം കൊണ്ട് അടിക്കുന്നതു പോലെയാണ് കോടതികള്‍ കോടതിയലക്ഷ്യ നടപടിക്കുള്ള അധികാരം ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ പരസ്യമായി കോടതിയലക്ഷ്യം കാട്ടുമ്പോള്‍ കോടതികള്‍ നിസ്സഹായരായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കപില്‍ സിബല്‍ ചോദിച്ചു.

സുപ്രീംകോടതിയേയും ചീഫ് ജസ്റ്റിസിനെയും പരാമര്‍ശിക്കുന്ന ട്വിറ്റര്‍ കുറിപ്പുകള്‍ മുന്‍നിര്‍ത്തി പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി വിധിച്ചത്. ട്വീറ്റ് പുന:പരിശോധിച്ച് മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ് കോടതി രണ്ട് ദിവസം സമയം നല്‍കിയിരുന്നു. എന്നാല്‍, മാപ്പുപറയാന്‍ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ജയിലില്‍ വോകാന്‍ തയ്യാറാവണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 

Tags:    

Similar News