കോഴിക്കോട് ക്രഷറില്‍ പാറ പൊട്ടിക്കുന്നതിനിടെ കല്ല് വീണ് നേപ്പാള്‍ സ്വദേശി മരിച്ചു

Update: 2022-10-08 10:16 GMT

കോഴിക്കോട്: കോഴിക്കോട് ക്രഷറില്‍ പാറ പൊട്ടിക്കുന്നതിനിടെ കല്ലുകള്‍ വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നേപ്പാള്‍ സ്വദേശി സുപ്പലാല്‍(30) ആണ് മരിച്ചത്.

മുക്കത്ത് തോട്ടുമുക്കത്തിന് സമീപമുള്ള പാലയ്ക്കല്‍ ക്രഷറിലായിരുന്നു അപകടം. പാറ പൊട്ടിക്കാനായി സ്‌ഫോടകവസ്തുക്കള്‍ തയ്യാറാക്കി വച്ച് കാത്തിരിക്കുന്നതിനിടെ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് പാറ പൊട്ടി വീഴുകയായിരുന്നു. നേപ്പാള്‍ സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പും പാലയ്ക്കല്‍ ക്രഷറിയില്‍ സമാനരീതിയില്‍ അപകടമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചു.