കോട്ടയം റാഗിങ്: പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-02-14 14:07 GMT

കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങില്‍ സംസ്ഥാന പോലിസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. പത്തുദിവസത്തിനുള്ളില്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. പ്രഥമദൃഷ്ട്യ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അതേസമയം, സംഭവത്തില്‍ ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് പോലിസ് തീരുമാനം. പ്രതികള്‍ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നാണ് പോലിസ് സംശയിക്കുന്നത്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്.

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നിയോഗിച്ച സംഘം കോളജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്സിങ് എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.





Tags: