കൊല്ലത്തെ വെടിയുണ്ട ശേഖരം: മിലിട്ടറി ഇന്റലിജന്‍സ് പരിശോധന തുടങ്ങി

വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്

Update: 2020-02-23 09:17 GMT

കൊല്ലം: കുളത്തുപ്പുഴയില്‍ വെടിയുണ്ട ശേഖരം കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കുളത്തുപ്പുഴ പോലിസ് സ്‌റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. സംഭവത്തില്‍ കേന്ദ്ര സേനകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പാക് മുദ്രയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത്. ഇതര സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.



Tags: