യൂനിവേഴ്‌സിറ്റി കോളജ് സംഭവം; വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന് കോടിയേരി ബാലകൃഷ്ണൻ

സമരം നടത്തുന്നത് വിദ്യാർഥികളല്ല. എസ്എഫ്ഐയുടെ സ്വാധീനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‍യു സമരത്തിനിടെ സെക്രട്ടേറിയേറ്റിന്റെ മതിൽ ചാടിക്കടന്നത് വിദ്യാർഥി അല്ലെന്നും അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.

Update: 2019-07-21 14:42 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾ ചേർന്ന് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യൂനിവേഴ്സിറ്റി കോളജിലേത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂനിവേഴ്‍സിറ്റി കോളജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‍യു തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം നടത്തുകയാണ്. എന്നാൽ, സമരം നടത്തുന്നത് വിദ്യാർഥികളല്ല. എസ്എഫ്ഐയുടെ സ്വാധീനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‍യു സമരത്തിനിടെ സെക്രട്ടേറിയേറ്റിന്റെ മതിൽ ചാടിക്കടന്നത് വിദ്യാർഥി അല്ലെന്നും അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.

എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന് എസ്എഫ്ഐ ഭാരവാഹികൾ തന്നെ ചാനൽ ചർച്ചകളിൽ പറയുന്നതിനിടയിലാണ് എസ്എഫ്ഐക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബിആര്‍പി ഭാസ്കറിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മാധ്യമ- മനുഷ്യാവകാശ പ്രവര്‍ത്തകനായ ബി ആര്‍ പി ഭാസ്‌കര്‍ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും വസ്തുതാവിരുദ്ധമായി കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നുണ്ടെന്നായിരുന്നു വിമർശനം. 

Tags:    

Similar News