നെഞ്ചുവേദന: കെ എം ഷാജിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
കൊവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജിയെ ആന്‍ജിയോപഌസ്റ്റിക്ക് വിധേയനാക്കി.
കൊവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.