കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് വന്‍ പ്രതിഷേധം

വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ് മൈതാനത്താണ് ഒരുമിച്ച് കൂടിയിരിക്കുന്നത്.

Update: 2021-01-25 03:08 GMT

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ് മൈതാനത്താണ്  ഒരുമിച്ച് കൂടിയിരിക്കുന്നത്.

രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.

Tags: