വിലാപത്തില്‍ നിന്ന് പുഞ്ചിരിയിലേക്ക്... ഖാര്‍ഗോണ്‍ കലാപം: ഭരണകൂടം തകര്‍ത്ത ബേക്കറി നിര്‍മിച്ച് നല്‍കി

200 പേര്‍ക്ക് ഉപജീവനം നല്‍കിയിരുന്ന ആമിനയുടെ ബേക്കറിയും തകര്‍ത്തിരുന്നു. ഈ ബേക്കറിയാണ് 'മൈല്‍സ് ടു സ്‌മൈല്‍' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കിയത്.

Update: 2022-09-01 11:20 GMT

ഭോപ്പാല്‍: രാമ നവമി ആഘോഷത്തിന്റെ മറവില്‍ സംഘ്പരിവാര്‍ കലാപം അഴിച്ച് വിട്ട ഖാര്‍ഗോണില്‍ ഭരണകൂടം തകര്‍ത്ത ബേക്കറി സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കി. കലാപത്തിന് നേതൃത്വം നല്‍കി എന്നാരോപിച്ചാണ് മുസ് ലിംകളുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും അധികൃതര്‍ തകര്‍ത്തത്. ഇതില്‍ 200 പേര്‍ക്ക് ഉപജീവനം നല്‍കിയിരുന്ന ആമിനയുടെ ബേക്കറിയും തകര്‍ത്തിരുന്നു. ഈ ബേക്കറിയാണ് 'മൈല്‍സ് ടു സ്‌മൈല്‍' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കിയത്. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആമിന പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വന്‍ കലാപമാണ് അഴിച്ച് വിട്ടത്.മുസ്‌ലിംകളുടെ പള്ളികള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സ്വത്തുകള്‍ എന്നിവ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്.അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 148 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Tags: