കേരളത്തില്‍ നൂറില്‍ പത്ത് പുരുഷന്‍മാരും തൊഴില്‍ രഹിതര്‍: ധനമന്ത്രി
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മയുടെ കണക്കുമായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നൂറില്‍ 10 പുരുഷന്‍മാരെങ്കിലും തൊഴില്‍ രഹിതരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.
നഗര മേഖലയിലേക്ക് വരുമ്പോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണെന്നാണ് ധനമന്ത്രി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.