മുസ്‌ലിം സമുദായത്തോടുള്ള ഇരട്ട നീതി ന്യായീകരണം ഇല്ലാത്തത്: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2022-01-07 12:43 GMT

കോട്ടയം: വിദ്വേഷ പ്രചരണത്തിന്റെ സര്‍വ്വ സീമകളും ലംഘിക്കുന്ന തരത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം തെരുവിലും സോഷ്യല്‍ മീഡിയയിലും പ്രചരണങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ നേതാക്കന്മാര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതെ ഇരിക്കുകയും

നൂറുകണക്കിന് ആളുകള്‍ കൂടുന്ന ഒരു പ്രോട്ടോക്കോളും ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പരിപാടികള്‍ നടക്കുന്ന നാട്ടില്‍ അതിനെതിരെ കേസെടുക്കതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെ യും നേതാക്കന്മാര്‍ക്കെതിരെയും മാത്രം കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്യുന്ന നടപടി ഇരട്ട നീതിയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം. ബി അമീന്‍ഷാ. മതസൗഹാര്‍ദ്ദവും മതേതരത്വവും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നീതി ലഭിക്കുന്നു എന്ന വിശ്വാസം ജനിപ്പിക്കേണ്ടത് ഭരണകൂടതിന്റെ പ്രാഥമിക ബാധ്യത ആണെന്നും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തില്‍ അത് അത്യന്താപേക്ഷിതമാണെന്നും ഇടത് ഭരണകാലത്ത് പോലും അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ കേരളീയ പൊതുസമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ അത് കാര്യമായി ബാധിക്കുമെന്നും സൈബര്‍ ഇടങ്ങളില്‍ മുസ്‌ലിം സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്ന വംശീയോഉന്‍മൂലനം സ്വപ്നം കാണുന്ന ക്രൂരന്മാര്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും കൂടുതല്‍ എതിര്‍പ്പ് ഉയരണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Tags: