'ഗവര്‍ണറുടേത് ഏകപക്ഷീയ നടപടി'; നാളെ തന്നേയും പുറത്താക്കുമോയെന്ന് മന്ത്രി ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല.

Update: 2022-10-23 14:29 GMT

തൃശ്ശൂര്‍: സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് നാളെ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാന്‍ കഴിയില്ല എന്നും മന്ത്രി ബിന്ദു പ്രതികരിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂച്ച് വിലങ്ങിടാനുള്ള തീരുമാനമാണ് ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

നാളിതുവരെ ഏതെങ്കിലും ഗവര്‍ണര്‍മാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Tags:    

Similar News