കേരളം മാനവികതയുടെ നാട്; അതിനെ തകര്‍ക്കാന്‍ ശ്രമമെന്നും യെച്ചൂരി

Update: 2021-03-23 17:07 GMT

കണ്ണൂര്‍: കേരളം മാനവികതയുടെ നാടാണെന്നും അതിനെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. ബിജെപി പണം കൊടുത്ത് വാങ്ങിയ 50 ശതമാനം രാഷ്ട്രീയക്കാരും പഴയകാല കോണ്‍ഗ്രസുകാരാണ്. ഇഡിയെയും സിബിഐയെയും കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം വിറ്റ് തുലക്കുകയാണ്. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവരെല്ലാം സമരം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചുവിടുകയാണ്. ചരിത്രമെന്നാല്‍ മഹാഭാരതവും രാമായണവും മാത്രമാണെന്നാണ് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കോണ്‍ഗ്രസ് വോട്ടു കൊണ്ടാണ് ജയിച്ചതെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞതാണെന്നും ഇതില്‍ നിന്ന് തന്നെ ആരൊക്കെ തമ്മിലാണ് ഡീല്‍ എന്ന് വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

Kerala is the land of humanity; an attempt to destroy it: Yechury

Tags:    

Similar News