2018ലെ പ്രളയ ബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പ്രളയത്തില്‍ വീടും സ്ഥലവും അടക്കം നഷ്ടപ്പെട്ട് ദുരിതത്തിനിരയായെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണ്ടെത്തിയ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഒരു മാസത്തിനകം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പട്ടിക പ്രസിദ്ധീകരിക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ചു

Update: 2019-08-29 10:14 GMT

കൊച്ചി: 2018 ലെ പ്രളയത്തിനിരായക്കപ്പെട്ടവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നര്‍ദേശം നല്‍കി. പ്രളയത്തില്‍ വീടും സ്ഥലവും അടക്കം നഷ്ടപ്പെട്ട് ദുരിതത്തിനിരയായെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണ്ടെത്തിയ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഒരു മാസത്തിനകം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപ്പീലുമായി എത്തിയവരുടേതടക്കം പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നടപടികള്‍ എവിടെവരെയെത്തിയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

ഇതിന് കുടുതല്‍ സമയം അനവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. 2018 ലെ പ്രളയത്തിന്റെ പട്ടിക തയാറാക്കുന്നതിനിടയിലാണ് ഇപ്പോള്‍ വീണ്ടും പ്രളയമെത്തിയത്.ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് തിരിയേണ്ടി വന്നു. ഈ സഹാചര്യത്തില്‍ 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാന്‍ അപ്പീല്‍ നല്‍കിയിരുന്നവരുടെതടക്കം പട്ടിക പ്രസിദ്ധീകരിക്കാന്‍ കുടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഇതിനായി ഒന്നര മാസത്തെ സമയം കോടതി സര്‍ക്കാരിന് അനുവദിച്ചു.

Tags: