കേരള ബജറ്റ് 2021: ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍; 3.5 ലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കും

അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടിയും അനുവദിക്കും. കിഫ്ബിയില്‍ നിന്നും 500 കോടി ഡോ. പല്‍പ്പുവിന്റെ പേരില്‍ അനുവദിക്കും. കണ്ണൂര്‍ സര്‍വകലാശാലക്ക് 20 കോടിയും എ ഗ്രേഡിന് മുകളിലുള്ള എല്ലാ സര്‍വകലാശാലക്കും പുതിയ കോഴ്‌സുകളും അനുവദിക്കും.

Update: 2021-01-15 05:06 GMT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റവതരണത്തില്‍ പറഞ്ഞു.

30 മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തും. 500 പോസ്റ്റ് ഫെലോഷിപ് ( 50000 മുതല്‍ 1 ലക്ഷം വരെ ) അനുവദിക്കും. എല്ലാ വിദഗ്ധര്‍ക്കും ദേശീയ അടിസ്ഥാനത്തില്‍ ഇതിനായി അപേക്ഷിക്കാം. സര്‍വകലാശാലയിലെ പശ്ചാത്തല നവീകരണത്തിന് 2000 കോടി രൂപ.

അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടിയും അനുവദിക്കും. കിഫ്ബിയില്‍ നിന്നും 500 കോടി ഡോ. പല്‍പ്പുവിന്റെ പേരില്‍ അനുവദിക്കും. കണ്ണൂര്‍ സര്‍വകലാശാലക്ക് 20 കോടിയും എ ഗ്രേഡിന് മുകളിലുള്ള എല്ലാ സര്‍വകലാശാലക്കും പുതിയ കോഴ്‌സുകളും അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കും. ഉച്ച കഴിഞ്ഞ് അധിക ബാച്ചുകളിലുടെ പഠന സൗകര്യമൊക്കും. 2000 പുതിയ അഡ്മിഷന്‍ ആരംഭിക്കും. 1000 അധ്യാപക തസ്‌കികകള്‍ സര്‍വകലാശാലയില്‍ സൃഷ്ടിക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെ ഒഴിവ് നികത്തും.

Tags: