ഡല്‍ഹിയിലെ കലാപബാധിത മേഖലകള്‍ കെജ്‌രിവാള്‍ സന്ദര്‍ശിച്ചു

Update: 2020-02-26 19:18 GMT

ന്യൂഡല്‍ഹി: സംഘപരിവാരം വ്യാപക ആക്രമണം അഴിച്ചുവിട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടൊപ്പമാണ് സന്ദര്‍ശനം. കലാപബാഝിത മേഖലയിലെ ജനങ്ങളുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് രാവിലെ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശനം. വടക്കു കിഴക്കന്‍ ഡല്‍ഹി പോലിസ് ഡെപ്യൂട്ടി കമീഷണറുമായി അദ്ദേഹം ചര്‍ച്ചനടത്തുകയും ചെയ്തു.



Tags: