ഡല്‍ഹി@2047: രാജ്യ തലസ്ഥാനത്തെ ആഗോള നഗരമാക്കാന്‍ പദ്ധതിയുമായി കെജ്‌രിവാള്‍

Update: 2021-08-03 12:31 GMT

ന്യൂഡല്‍ഹി: 2047 ഓടെ ന്യൂഡല്‍ഹിയെ ആഗോള നഗരമാക്കാന്‍ പദ്ധതി ആരംഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. 'ഡല്‍ഹി@2047' എന്ന പേരിലാണ് കെജ്‌രിവാള്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ-ആഗോള സംരംഭകരെ ആകര്‍ഷിക്കുന്നതാണ് പദ്ധതിയെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യാ അതിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ 2047 ലേക്കുള്ള വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട്. ഡല്‍ഹി@2047 പദ്ധതിയിലേക്ക് സ്വകാര്യ-ആഗോള നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹി വലിയ മുന്നേറ്റം നടത്തി. വിദ്യാഭ്യാസം, വൈദ്യുതി വിതരണം, ജലവിതരണം എന്നീ മേഖലകളിലും മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും കെജ് രിവാള്‍ അറിയിച്ചു.

Tags: