പന്തളത്ത് മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റില്‍

കോട്ടയം അയര്‍ക്കുന്നത്ത് വൃദ്ധയെ വീട്ടില്‍ കയറി തോക്കുചൂണ്ടി 23 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ശ്രീരാജ് നമ്പൂതിരി പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Update: 2021-03-27 08:44 GMT

പന്തളം: ക്ഷേത്ര മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തിയെ പോലിസ് അറസ്റ്റ് ചെയ്തു. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്പൂതിരി(27)യെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തില്‍ നാലുവര്‍ഷം കീഴ്ശാന്തിയായി ജോലി ചെയ്ത സമയത്താണ് ശ്രീരാജ് നമ്പൂതിരി മോഷണം നടത്തിയത്. മേല്‍ശാന്തി മനു നമ്പൂതിരി തിടപ്പള്ളിയില്‍ ഊരിവച്ച അഞ്ചുപവന്റെ മാലയാണ് മോഷ്ടിച്ചത്. കോട്ടയം അയര്‍ക്കുന്നത്ത് വൃദ്ധയെ വീട്ടില്‍ കയറി തോക്കുചൂണ്ടി 23 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ശ്രീരാജ് നമ്പൂതിരി പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ജയിലിലെത്തിയാണ് പന്തളം പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    പ്രതിയെ തട്ട ഒരിപ്പുറം ക്ഷേത്രത്തിലെത്തിച്ച് തെളിവടുപ്പ് നടത്തി. പന്തളം ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, എസ്‌ഐമാരായ വി അനീഷ്, സന്തോഷ് കുമാര്‍, എഎസ്‌ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

'Keezhshanthi' arrested for stealing 'Melshanthi's necklace in Pandalam


Tags:    

Similar News