കസാഖിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് 4 പേര്‍ മരിച്ചു

Update: 2021-03-13 14:09 GMT

നുര്‍-സുല്‍ത്താന്‍: കസാക്കിസ്ഥാനില്‍ സൈനിക ഗതാഗത വിമാനം തകര്‍ന്ന് നാലുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെട്ട രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാറ്റിയുടെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സോവിയറ്റ് റഷ്യ നിര്‍മിച്ച ആന്‍ 26 രണ്ട് എഞ്ചിന്‍ ടര്‍ബോപ്രോപ്പ് തകര്‍ന്നതെന്ന് മന്ത്രാലയം അറിയിച്ചു. കസാക്കിസ്ഥാന്റെ തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ നിന്ന് ആറ് ജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ദേശീയ അതിര്‍ത്തി സേവനത്തെ നിയന്ത്രിക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ കെജിബിയുടെ പിന്‍ഗാമിയായ കസാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ സമിതിയുടെതാണ് വിമാനമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ഇന്റര്‍ഫാക്‌സ് റിപോര്‍ട്ട് ചെയ്തു. 2019 ഡിസംബറില്‍, ഇതേ വിമാനത്താവളത്തിനു സമീപം മൂടല്‍മഞ്ഞില്‍പ്പെട്ട് വിമാനം തകര്‍ന്ന് ഒരു ഡസനോളം യാത്രക്കാര്‍ മരണപ്പെട്ടിരുന്നു.

Kazakhstan: Four killed as military transport plane crashes


Tags:    

Similar News