ജമ്മു കശ്മീരില്‍ സായുധാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്; അതീവ ജാഗ്രത

ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്കുനേരെ സായുധസംഘങ്ങള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്.

Update: 2019-05-17 10:01 GMT

ശ്രീനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും റമദാന്‍ 17ഉം ഒരുമിച്ച് വരുന്ന മെയ് 23ന് താഴ്‌വരയിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ സായുധാക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെതുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്നു ദിവസത്തെ അതീവ ജാഗ്രത. ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്കുനേരെ സായുധസംഘങ്ങള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്.

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ താഴ്‌വരയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവുമായി കശ്മീരി സംഘടനകള്‍ മുന്നോട്ട വന്നിരുന്നു.

അതേസമയം കശ്മീരിലെ വിവിധ മേഖലകളില്‍ സായുധരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച പുല്‍വാമയിലും ഷോപ്പിയാനിലുമായി നടന്ന ഏറ്റമുട്ടലില്‍ ആറു സായുധരെ വധിച്ചെന്ന് സൈന്യം അറിയിച്ചിരുന്നു.

Tags:    

Similar News