കശ്മീര്‍: ഷാ ഫൈസലിനും രണ്ടു പിഡിപി നേതാക്കള്‍ക്കുമെതിരായ പിഎസ്എ റദ്ദാക്കി

മൂവരും ഉടന്‍ പുറത്തിറങ്ങിയേക്കും.

Update: 2020-06-03 13:15 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാക്കളായ സര്‍താജ് മദനിക്കും പീര്‍ മന്‍സൂറിനുമെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ജമ്മു കശ്മീര്‍ സര്‍ക്കാര്‍ റദ്ദാക്കി. മൂവരും ഉടന്‍ പുറത്തിറങ്ങിയേക്കും.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ (ജെകെപിഎം) തലവനായ ഫൈസല്‍, കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 370ാം വകുപ്പ് കേന്ദ്രം എടുത്തുകളഞ്ഞതിനു പിന്നാലെയാണ് തുറങ്കിലടക്കപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരില്‍ ആറുമാസത്തെ മുന്‍കരുതല്‍ തടവിന്റെ കാലാവധി അവസാനിച്ചതിനു പിന്നാലെ, ഫൈസലിനെതിരേ രണ്ടു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന പിഎസ്എ ചുമത്തുകയും തടവ് മെയ് 14 വരെ നീട്ടുകയും ചെയ്യുകയായിരുന്നു.

ഫൈസലിനെ തടങ്കലിലാക്കിയതിനു പിന്നാലെ 2019 ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നുവെങ്കിലും സെപ്റ്റംബറില്‍ ഇത് പിന്‍വലിക്കാന്‍ ഫൈസല്‍ അപേക്ഷ നല്‍കുകയായിരുന്നു. 

Tags:    

Similar News