കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധരും ഡിവൈഎസ്പിയും കൊല്ലപ്പെട്ടു

Update: 2019-02-24 12:20 GMT
അമന്‍ കുമാര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യം മൂന്ന് സായുധരെ വധിച്ചു. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഡിവൈഎസ്പി അമന്‍ താക്കൂറും കൊല്ലപ്പെട്ടു. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒളിത്താവളം സൈന്യം വളയുകയായിരുന്നു. ആര്‍മി, സിആര്‍പിഎഫ്, പ്രത്യേക സുരക്ഷാ സേന തുടങ്ങിയവര്‍ നടത്തിയ തിരച്ചിലിനിടെ സായുധര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.