കാസര്‍കോഡ് ഇരട്ടക്കൊല: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കസ്റ്റിഡിയിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പീതാംബരന്‍ ഇന്നലെ രാത്രിയാണ് പിടിയിലായതെന്നാണ് വിവരം.
കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കസ്റ്റിഡിയിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പീതാംബരന്‍ ഇന്നലെ രാത്രിയാണ് പിടിയിലായതെന്നാണ് വിവരം.
പീതാംബരന്‍, സിപിഎം പ്രവര്‍ത്തകരായ റജി, കുട്ടന്‍(പ്രദീപ്) എന്നിവരില്‍ നിന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. പീതാംബരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായി റിമാന്‍ഡിലായിരുന്ന ശരത്‌ലാല്‍ കഴിഞ്ഞയാഴ്ചയാണു പുറത്തിറങ്ങിയത്. പീതാംബരനാണ് മകനെ കൊല്ലിച്ചതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് പറഞ്ഞിരുന്നു.
അതേ സമയം, പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ പറഞ്ഞു. കസ്റ്റിഡിയിലുള്ള ഏഴുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.