കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ വിലക്കി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വൈസ് ചാന്‍സലര്‍ പ്രഫ. എച്ച് വെങ്കിടേശ്വര്‍ലുവിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Update: 2021-09-08 08:38 GMT

കാസര്‍കോട്: പ്രകോപനപരമായതോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങള്‍ നടത്തരുതെന്ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല. ഇക്കാര്യം വ്യക്തമാക്കി ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വൈസ് ചാന്‍സലര്‍ പ്രഫ. എച്ച് വെങ്കിടേശ്വര്‍ലുവിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാതെ കൊവിഡ് വാക്‌സീന്‍ കയറ്റുമതി ചെയ്യുകയാണെന്ന് ഒരു ഫാക്കല്‍റ്റി ഓണ്‍ലൈന്‍ ക്ലാസില്‍ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ്സിനേയും ബിജെപിയേയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു.

Tags: