കെഎഎസ്: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പ്രചാരണം; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നോട്ടീസ്

Update: 2020-02-23 07:01 GMT

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ പിഎസ്‌സി നടപടി. ഇതിനു മുന്നോടിയായി കെഎഎസ് പരീക്ഷാര്‍ഥി കൂടിയായ സെക്രട്ടേറിയറ്റിലെ സെക്്ഷന്‍ ഓഫിസര്‍ക്കു പിഎസ്‌സി നോട്ടീസ് നല്‍കി. ഇന്നലെ നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്‌സ്ആപില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണു നടപടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാവും.




Tags:    

Similar News