കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: ഇഡിയും അന്വേഷിക്കുന്നു; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Update: 2021-07-28 04:04 GMT

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് അന്വേഷണത്തിന് ഇഡിയും. ഇഡി ഉദ്യോഗസ്ഥര്‍ കരുവന്നൂര്‍ ബാങ്കിലെത്തി പ്രാഥമിക അന്വേഷണം നടത്തി. രേഖകള്‍ ഹാജരാക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ബാങ്കിന്റെ സോഫ്റ്റ്‌വെയറിലെ ക്രമക്കേട് െ്രെകംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര സോഫ്റ്റ്‌വെയറില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിരുന്നു. റിട്ട: ജീവനക്കാരുടെ യൂസര്‍ ഐഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പ്രതികളുടേത് കൂടുതലും ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തല്‍. റിസോര്‍ട്ടില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നു.

Tags:    

Similar News