ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന വിദ്യാര്‍ഥിനികളുടെ സ്വകാര്യവിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; പരാതി

പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഉഡുപ്പി ജില്ലാ പോലിസ് സൂപ്രണ്ട് എന്‍ വിഷ്ണുവര്‍ദ്ധന് പരാതി നല്‍കിയ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Update: 2022-02-11 13:01 GMT

 മംഗളൂരു (കര്‍ണാടക): കര്‍ണാടകയിലെ ഉഡുപ്പിയിലെ പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ആറ് മുസ്ലീം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചില ആളുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതായി ചൂണ്ടിക്കാട്ടി പോലിസില്‍ പരാതി നല്‍കി.

പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഉഡുപ്പി ജില്ലാ പോലിസ് സൂപ്രണ്ട് എന്‍ വിഷ്ണുവര്‍ദ്ധന് പരാതി നല്‍കിയ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് ഭയമുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് രേഖാമൂലം പരാതി നല്‍കിയതായി വിഷ്ണുവര്‍ധന്‍ പറഞ്ഞു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി)ക്ക് കത്തയച്ചു. സമയബന്ധിതമായ അന്വേഷണം വേണമെന്നും ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News