കര്‍ണാടകയില്‍ 677 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-09-21 05:42 GMT

ബംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 677 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 24 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

നിലവില്‍ 14,358 പേരാണ് കര്‍ണാടകയില്‍ കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29,68,543 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1678 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 29,16,530 ആയി. 0.63 ശതമാനമാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.

Tags: