കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കൊവിഡ് പോസിറ്റീവ്

Update: 2020-09-19 15:33 GMT
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്റെ കൊവിഡ് ഫലം പോസിറ്റീവ്. നിയമസഭ ചേരാനിരിക്കെ ശനിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് സി എന്‍ അശ്വത് നാരായണന്‍ ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെട്ട എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    കൊവിഡിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ 21 മുതല്‍ നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധനയായ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഹാജരാവണമെന്ന് എല്ലാവര്‍ക്കും നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി നിര്‍ദേശം നല്‍കിയിരുന്നു.

    മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയില്‍ ഏറ്റവും പുതുതായി അശ്വത് നാരായണനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ആഴ്ച തുടക്കത്തില്‍ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്ക്കും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി കെ ഗോപാലയ്യയ്ക്കും കൊവിഡ് പോസിറ്റീവായിരുന്നു.

    അതിനുമുമ്പ് യെദ്യൂരപ്പയും മന്ത്രിമാരായ ബി ശ്രീരാമലു, സിടി രവി, ബിസി പാട്ടീല്‍, ആനന്ദ് സിങ്, ബൈരതി ബസവരാജ്, പ്രഭു ചവാന്‍, എ ശിവറാം ഹെബ്ബാര്‍, കെ എസ് ഈശ്വരപ്പ, ശശികല ജൊല്ലെ എന്നിവര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചു.

Karnataka Deputy Chief Minister Tests Positive For COVID-19




Tags:    

Similar News